മറൈന്‍ ബ്ലൂ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ അവതരിപ്പിച്ചു

Posted on: September 13, 2022

കൊച്ചി : രാജ്യത്തെ പ്രമുഖ ടുവീലര്‍, ത്രീവീലര്‍ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ യൂത്ത്ഫുള്‍ മറൈന്‍ ബ്ലൂ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ അവതരിപ്പിച്ചു.

നിലവിലുള്ള റേസ് എഡിഷന്‍ റെഡ് നിറത്തിനൊപ്പം പുതിയ കളറും ലഭ്യമാകും. ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്റെ പുതിയ മറൈന്‍ ബ്ലൂവിലെ ചെക്കര്‍ഡ് ഫ്‌ളാഗ് റേസ്-ഇന്‍സ്പിരേഡ് ഗ്രാഫിക്‌സ് ഒരു വ്യത്യസ്ത സ്‌റ്റൈലും, സ്‌കൂട്ടറിന് പുതുമ നല്‍കുകയും ചെയ്യുന്നു. കറുപ്പ്, മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിവയുടെ കോമ്പിനേഷന്‍ സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.

ടിവിഎസ് എന്‍ടോര്‍ക് 125 റേസ് എഡിഷനിലെ ടിവിഎസ് സ്മാര്‍ട്ട്കണക്ട് സംവിധാനം വഴി റെഡര്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാം. 60ലധികം ഫീച്ചറുകളുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ ഇവ ആക്‌സസ് ചെയ്യാന്‍ കഴിയും.

124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, 3-വാല്‍വ്, എയര്‍-കൂള്‍ഡ് എസ്ഒഎച്ച്‌സി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ എന്നിവയാണ് ടിവിഎസ് എന്‍ടോര്‍ക്

125 റേസ് എഡിഷന് കരുത്ത് പകരുന്നത്. 7000 ആര്‍പിഎമ്മില്‍ പരമാവധി 6.9 കിലോവാട്ടും, 7000 ആര്‍പിഎമ്മില്‍ 9.38 ഹോഴ്‌സ് പവറും, 5,500 ആര്‍പിഎമ്മില്‍

പരമാവധി 10.5 എന്‍എം ടോര്‍ക്കും നല്‍കുന്നു. റേസ് എഡിഷന് 95 കിലോമീറ്റര്‍ വേഗതയും, വെറും 9 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കും.

പാസ് ബൈ സ്വിച്ച്, ഡ്യുവല്‍ സൈഡ് സ്റ്റിയറിംഗ് ലോക്ക്, പാര്‍ക്കിംഗ് ബ്രേക്ക്, എഞ്ചിന്‍ കില്‍ സ്വിച്ച് തുടങ്ങിയ സവിശേഷതകള്‍ സ്‌കൂട്ടറിന്റെ സൗകര്യം വര്‍ൗിപ്പിക്കുന്നു. കൂടാതെ എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ഫില്‍, യുഎസ്ബി ചാര്‍ജര്‍, 20 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ടിവിഎസ് പേറ്റന്റ് ഇസെഡ് സെന്റര്‍ സ്റ്റാന്റ് എന്നിവയും ടിവിഎസ് എന്‍ടോര്‍ക് 125 റേസ് എഡിഷനിലുണ്ട്.

മറൈന്‍ ബ്ലൂ നിറത്തിലുള്ള പുതിയ ടിവിഎസ് എന്‍ടോര്‍ക് 125 റേസ് എഡിഷന്റെ വില 87,011 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി). ടിവിഎസിന്റെ ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഷോറൂമുകളില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

 

TAGS: TVS NTORQ 125 |