മഹീന്ദ്ര ലോഡ്കിംഗ് ഒപ്റ്റിമോ എല്‍സിവി ബിഎസ് 6 നിര അവതരിപ്പിച്ചു

Posted on: August 24, 2022

കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മ്രഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബി) ജനപ്രിയ എല്‍സിവി ട്രക്ക് ശ്രേണിയായ ലോഡ്കിംഗ് ഒപ്റ്റിമോ എല്‍സിവിയുടെ ബിഎസ്6 പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജും അല്ലെങ്കില്‍ ട്രക്ക് ബാക്ക് ഗ്യാരണ്ടിയും നല്‍കുന്ന പുതിയ വാഹനം ഇടുങ്ങിയ റോഡുകള്‍ക്കും തിരക്കേറിയ ട്രാഫിക്ക് സാഹചര്യങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്.

60 ശതമാനത്തിലധികം വിപണി വിഹിതവുമായി ലോഡ്കിംഗ് ഒപ്റ്റിമോ കേരള മാര്‍ക്കറ്റില്‍ ഒന്നാമതാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് ഹെഡ് ജലജ് ഗുപ്ത പറഞ്ഞു. വളരുന്ന 6ടണ്‍-7.5ടണ്‍ ഗ്രോസ് വെഹിക്കിള്‍ വെയിറ്റ് വിഭാഗത്തില്‍ ലോഡ്കിംഗ് ഒപ്റ്റിമോ ബിഎസ്6 തങ്ങളുടെ എല്‍സിവി ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയെ ശക്തിപ്പെടുത്തുമെന്നും, ഉപഭോക്താക്കളുടെ വ്യത്യസ്തമായ ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിശാലമായ ഓപ്ഷനുകള്‍ ലഭ്യമാക്കുക എന്നതാണ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ ലക്ഷ്യമിടുന്ന തെന്ന് ജലജ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പുതിയ ലോഡ്കിംഗ് ഒപ്റ്റിമോ ബിഎസ്6 ശ്രേണിയില്‍ എംഡിഐ എഞ്ചിന്‍, ബോഷ് ആഫ്റ്റര്‍ ട്രീറ്റ്‌മെന്റ് സിസ്റ്റം, മൈല്‍ഡ് ഇജിആര്‍ എന്നിവ ഉള്‍പ്പെടുന്നു, ഇത് കുറഞ്ഞ ആഡ്ബ്ലൂ ഉപഭോഗത്തിലേക്കും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളിലേക്കും നയിക്കുന്നു, കൂടാതെ അത്യാധുനിക ഐമാക്‌സ ടെലിമാറ്റിക്‌സ് സൊല്യൂഷനും ചേര്‍ന്ന് ഉയര്‍ന്ന മൈലേജ് ഉറപ്പ് നല്‍കുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്റെ 60 ശതമാനത്തില്‍ കൂടുതല്‍ ഇന്ധനമാണ് പ്രധാന ഘടകം എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ മഹീന്ദ്ര ബിഎസ് 6 ട്രക്ക് ശ്രേണിയുടെ ഭാഗമാ ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവി ഉപഭോക്താവിന്റെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുകയും, ഉയര്‍ന്ന വളര്‍ച്ച നല്‍കുകയും ചെയ്യും.