പുതിയ ഔഡി എ 8 എല്‍

Posted on: July 14, 2022

കൊച്ചി : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ഫ്‌ളാഗ്ഷിപ് ഡാനില്‍, പുതിയ ഔഡി എ 8 എല്‍ അവതരിപ്പിച്ചു. 340 എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും നല്‍കുന്ന, ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ കരുത്തു പകരുന്ന പുതിയ ഓഡി 5.7 സെക്കന്‍ഡില്‍ മണിക്കുറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നു. വീതിയേറിയ സ്‌പോര്‍ട്ടിയര്‍ സിംഗിള്‍ ഫ്രെയിം ഗ്രില്ലും ഇന്റഗ്രേറ്റഡ് ആംഗിളുകളും സഹിതം നവീകരിച്ച എക്സ്റ്റീരിയര്‍ ഡിസൈനാണ് വാഹനത്തിനുളളത്.

ആനിമേഷനോടു കൂടിയ ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സവിശേഷ ടെയ്ല്‍ ലൈറ്റ് സിച്ചറുകളോടു കൂടിയ ഒഎല്‍ഇഡി റിയര്‍ ലൈറ്റുകള്‍, പ്രെഡിക്ടീവ് ആക്ടീവ് എയര്‍ സസ്‌പെന്‍ഷന്‍, തുടങ്ങിയ മികച്ച സാങ്കേതിക സവിശേഷതകളാണ് 5 സീറ്റര്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെലിബഷന്‍ എഡിഷന്‍, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. വില സെലിബ്രേഷന്‍ പതിപ്പിന് 1,29,00,000 രൂപയും ടെക്‌നോളജി പതിപ്പിന് 1,57,00,000 രൂപയുമാണ്.

 

TAGS: Audi A8 L |