മണ്‍സൂണ്‍ ധമാക്ക ക്യാഷ്ബാക്ക് ഓഫറുമായി ജിതേന്ദ്ര ഇവി

Posted on: July 12, 2022

 

കൊച്ചി : ജൂലൈ ഒന്നു മുതല്‍ 31 വരെ ജിതേന്ദ്ര ഇവി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആക4ഷകമായ ക്യാഷ്ബാക്ക്. മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം 3000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ജെഎംടി ക്ലാസിക് സിറ്റി 60V എല്‍ഐ, ജെറ്റ് 320 60 V എല്‍ഐ, ജെഎംടി 1000 എച്ച്എസ്, ജെഎംടി 1000 3K എന്നീ മോഡലുകള്‍ക്കാണ് ഇളവുകള്‍. പരിസ്ഥിതി സൗഹൃദ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ജിതേന്ദ്ര ന്യൂ ഇവി ടെക് പുതിയ മണ്‍സൂണ്‍ ധമാക്ക ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിതേന്ദ്ര ന്യൂ ഇവി ടെക് ഇരുചക്രവാഹനങ്ങള്‍, റിക്ഷകള്‍, കാര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള വ്യത്യസ്ത ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നു.

മണ്‍സൂണ്‍ ധമാക്ക ക്യാഷ്ബാക്ക് പോലുള്ള ലാഭകരമായ ഓഫറുകളിലൂടെ കൂടുതല്‍ ആകര്‍ഷകവും മിതമായ നിരക്കിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഈ ഓഫറുകളിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാനും അതുവഴി സുസ്ഥിര ഭാവിക്കായി പുതിയൊരു ചുവട് വെയ്പ്പ് നടത്താനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയുമാണ് കമ്പനി ചെയ്യുന്നതെന്നും ജിതേന്ദ്ര ന്യൂ ഇവി ടെക് സഹസ്ഥാപക9 സംകിത് ഷാ പറഞ്ഞു.

എല്ലാ വിഭാഗങ്ങളിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളോട് യോജിക്കുകയാണ് ജിതേന്ദ്ര ന്യൂ ഇവി ടെക് എന്നും സംകിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് വാഹന നി4മ്മാതാക്കളാണ് ജിതേന്ദ്ര ന്യൂ ഇവി ടെക്. നാല് പതിറ്റാണ്ട് പഴക്കമുള്ള ഷാ ഗ്രൂപ്പിന്റെ ഭാഗമായി 2014ല്‍ സ്ഥാപിതമായ ഈ പുതുലമുറ സ്റ്റാര്‍ട്ട് അപ്പ് കമ്പനി 2016 മുതലാണ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും മുച്ചക്രവാഹനങ്ങളുടെയും നിര്‍മ്മാണവും വില്പനയും തുടങ്ങിയത്. രാജ്യത്തെ പ്രധാന നിയന്ത്രണ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകാരവും സര്‍ട്ടിഫിക്കേഷനുകളും എന്നിവ കമ്പനിയുടെ വാഹനങ്ങള്‍ക്കുണ്ട്.

പത്ത് മോഡലുകളാണ് ജിതേന്ദ്ര ഇവി ഓട്ടോ ടെക്കിന്റെ ഇലക്ട്രിക് ഇരുചക്രവാഹന ശ്രേണിയിലുള്ളത്. ജമ്മു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 150ലധികം (150 3S) വില്പ്പന, സേവന, സ്‌പെയര്‍ ടച്ച് പോയിന്റുകളടങ്ങുന്നതാണ് കമ്പനിയുടെ ശൃംഖല.

 

ജിതേന്ദ്ര ന്യൂ ഇവിയെക്കുറിച്ച് കൂടുതലറിയാ9: https://jitendraev.com

 

TAGS: Jitendra Ev |