ഫോക്സ് വാഗണ്‍ വെര്‍ട്യൂസ് വിപണിയില്‍

Posted on: June 10, 2022

കൊച്ചി : ഫോക്‌സ് വാഗണ്‍ ഇന്ത്യ പുതിയ സെഡാനായ ‘വെര്‍ട്യൂസ്’ സെഡാന്‍ പുറത്തിറക്കി. 11.21 ലക്ഷം മുതല്‍ 17.91 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

115 എച്ച്.പി. കരുത്തുള്ള ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 150 എച്ച്.പി. കരുത്തുമുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് വെര്‍ട്യൂസിനുള്ളത്. ടി.എസ്.ഐ. സാങ്കേതിക വിദ്യയാണ് വാഹനത്തിന് കരുത്തുപകരുന്നത്.

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ വെര്‍ട്യൂസിനുണ്ട്. വിവിധ മോഡലുകളിലായി 18.12 കിലോമീറ്റര്‍ മുതല്‍ 19.40 കിലോമീറ്റര്‍ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.