ഔഡി എ4 പ്രീമിയം കാർ വിപണിയിൽ

Posted on: December 7, 2021

കൊച്ചി ; ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ പുതിയ പ്രീമിയം കാര്‍ ‘എ4’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 190 എച്ച്.പി.കരുത്തും 320 എന്‍.എം.ടോര്‍ക്കും പ്രദാനം ചെയ്യുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടെയാണ് ഔഡി എ4 എത്തുന്നത്.

ഔഡി എ4 പ്രീമിയത്തിന്റ എക്‌സ്-ഷോറൂം വില 39.99 ലക്ഷം രൂപയും ഔഡി എ4 പ്രീമിയം പ്ലസിന്റെ വില 43.69 ലക്ഷം രൂപയും ഔഡി എ4 ടെക്‌സാളജിയുടെ വില 47.61 ലക്ഷം രൂപയുമാണ്.

TAGS: Audi A4 Premium |