പുതിയ സെലേറിയോ വിപണിയിൽ

Posted on: November 11, 2021

കൊച്ചി ; മാരുതി സുസുകി ഇന്ത്യ പുതിയ സെലേറിയോ വിപണിയില്‍ അവതരിപ്പിച്ചു. പുതുതലമുറ ഒരു ലിറ്റര്‍ (999 സി.സി.) കെ10 സി എന്‍ജിനുമായി എത്തുന്ന സെലേറിയോയ് ലിറ്ററിന് 26.68 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ഇതോടെ, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി പുതിയ സെലേ-റിയോ മാറും. നിലവില്‍ വിപണിയിലുള്ള സെലേറിയോയെക്കാള്‍ കൂടുതല്‍ വലുതാണ് പുതിയത്. ഒട്ടേറെ സുരക്ഷാ ഫീച്ചറുകളുമുണ്ട്.

4.99 ലക്ഷം രൂപ മുതല്‍ 6.44 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം (ഡല്‍ഹി) വില. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് വേരിയന്റുകള്‍ക്ക് 6.13 ലക്ഷം മുതല്‍ 6.94 ലക്ഷം രൂപ വരെ വില വരും.