ടൊയോട്ട ലെജൻഡർ 4 X 4 വിപണിയിൽ

Posted on: October 12, 2021

കൊച്ചി : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) എസ്യുവിയായ ലെജന്‍ഡറിന്റെ പുതിയ 4×4 വേരിയന്റെ പുറത്തിറക്കി. പുതിയ ടൊയോട്ട ഫോര്‍ച്ചണറിനൊപ്പം 2021 ജനുവരിയില്‍ 4×2 ഡീസല്‍ വേരിയന്റിലാണ് ലെജന്‍ഡര്‍ ആദ്യമായി അവതരിപ്പിച്ചത്.

ഇതുവരെ രാജ്യത്തുടനീളം 4×2 വേരിയന്റിന്റെ 2700 യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ലെജന്‍ഡര്‍ 2.8 ലിറ്റര്‍ 4ഡബ്ലഡിയുടെ ഡീസല്‍) എക്‌സ്‌ഷോറൂം വില 42,33,000 രൂപയാണ്. ലെജന്‍ഡര്‍ 4×2, 4×4 എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ബ്ലോക്ക് റൂഫുള്ള പേള്‍ വൈറ്റ് നിറത്തില്‍ മാത്രമേ ലഭ്യമാകൂ. https://www.toyotabharat.com/online-booking ലുടെ ഓണ്‍ലൈന്‍ ആയോ അംഗീകൃത ടൊയോട്ട ഡീലര്‍ മുഖേനയോ പുതിയ ലെജന്‍ഡര്‍ ബുക്ക് ചെയ്യാം.