ഇസുസു പേഴ്സണല്‍ പിക്കപ്പ് വാഹനങ്ങള്‍ അവതരിപ്പിച്ചു

Posted on: May 14, 2021

കൊച്ചി : ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ബി.എസ്-6 വി-ക്രോസ് വേരിയന്റുകള്‍ പുറത്തിറക്കി. ഇസുസു ഹൈ-ലാന്‍ഡറും, വി-ക്രോസ് സെഡ് എ.ടി. വേരിയന്റുമാണ് പുറത്തിറക്കിയത്. ബി.എസ് – 6 കംപ്ലയിന്റ് എം.യു-എക്‌സ് മോഡലും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

ആധുനികവും ഭാരം കുറഞ്ഞതും ശക്തമായ 1.9 ലിറ്റര്‍ ഡി.ഡി, ഐ. എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്നതും ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയതുമാണ് വി-ക്രോസ് വേരിയന്റുകള്‍. വി-ക്രോസ് സെഡിനു 19,98,000 രൂപയും ഹൈ-ലാന്‍ഡറിനു 16, 98,000 രൂപയുമാണ് ആമുഖ വിലകള്‍, – പഴ്‌സണല്‍ പിക്കപ്പ് വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഇസുസു ഹൈ-ലാന്‍ഡറിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും നീളമുള്ള വീല്‍ ബേസും വിശാലമായ ട്രാക്കുമുണ്ട്. ഇത് ഹൈ റൈഡ് സസ്‌പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു.

പുതിയ ഹെഡ്മാസ് ഡിസൈന്‍, വാഹനത്തിന് പുറത്തുള്ള ചാരനിറത്തിലുള്ള മിററുകള്‍, ബോഡി കളേര്‍ഡ് ഡോര്‍ ഹാന്‍ഡിലുകള്‍, 16 ഇഞ്ച് വീലുകള്‍, പോര്‍ട്ടിംഗ് സ്‌റ്റൈലിഷ്‌വീല്‍ കവറുകള്‍, ക്രോം ടെയില്‍ഗേറ്റ് ഹാന്‍ഡില്‍, ആകര്‍ഷകമായ ഗ്രേ ഗ്രില്ലും ബമ്പര്‍ ഡിസൈനും എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഇസുസുവിന്റെ പാസഞ്ചര്‍ വാഹന ശേണി പിക്കപ്പുകളും എസവികളും ലോഞ്ച് ചെയ്തതിനുശേഷം സ്ഥിരമായി മികച്ച സ്വീകാര്യത നേടിയെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുഗുവാ ഫുകുമുരപറഞ്ഞു.