റെനോയുടെ പുതിയ ട്രൈബര്‍ എം.വൈ 21 വിപണിയില്‍

Posted on: April 27, 2021

കൊച്ചി : റെനോ ഇന്ത്യയുടെ പുതിയ ട്രൈബര്‍ എം.വൈ-21 വിപണിയിലെത്തി. 5.30 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയാണ് വില. ഏറെ സവിശേഷതകളോടെയാണ് പുതിയ ട്രൈബര്‍ എം.വൈ-21 എത്തിയിരിക്കുന്നത്.

ആര്‍.എക്‌സ്.ഇ., ആര്‍.എക്‌സ്.എല്‍., ആര്‍.എക്‌സ്.ടി., ആര്‍.എക്‌സ്.സെഡ്. എന്നിങ്ങനെ നാല് വേരിയന്റുകളില്‍ മാനുവല്‍, ഈസി-ആര്‍ എ.എം.ടി. ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാണ്. renault.co.in എന്ന വെബ്സൈറ്റ് വഴിയോ മൈ റെനോ ആപ്പ് വഴിയോ ഡീലര്‍ ഷോറൂമുകളിലൂടെയോ 11,000 രൂപ ടോക്കണ്‍ അടച്ച് വാഹനം ബുക്ക് ചെയ്യാം.