അപ്പോളോ യുഎസ് ട്രക്ക് – ബസ് ടയർ വിപണിയിലേക്ക്

Posted on: April 21, 2021


കൊച്ചി ; ഇന്ത്യന്‍ ടയര്‍ കമ്പനിയായ അപ്പോളോ ടയേഴ്‌സ് യു.എസ്., കാനഡ എന്നീ വിപണികളില്‍ ട്രക്ക്-ബസ് ടയറുകള്‍ ലഭ്യമാക്കാന്‍ തുടങ്ങി.

അപ്പോളോ ടയേഴ്‌സിന്റ ഹംഗറി, ചെന്നെ പ്ലാന്റുകളില്‍ നിര്‍മിക്കുന്ന ട്രക്ക്-ബസ് ടയറുകളാവും വടക്കേ അമേരിക്കന്‍ വിപണിയിലെത്തിക്കുക. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. ഈ വിപണിയില്‍ കാര്‍ ടയറുകള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.

TAGS: Apollo Tyers |