ബി എം ഡബ്ല്യു 6 സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചു

Posted on: April 10, 2021

കൊച്ചി : പുതിയ ബി.എം.ഡബ്ല്യു. 6 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ചെന്നൈയിലെ ബി.എം.ഡബ്ല്യു. ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിച്ച ഈ കാര്‍ പെട്രോള്‍ പതിപ്പിലും (പുതുതായി അവതരിപ്പിച്ച ബി.എം.ഡബ്ല്യു. 630ഐ. എം സ്‌പോര്‍ട്ട്) രണ്ട് ഡീസല്‍ പതിപ്പുകളിലും (ബി.എം.ഡബ്ല്യു 630ഡി. എം സ്‌പോര്‍ട്ട്, ബി.എം.ഡബ്ല്യു. 620ഡി ലക്ഷ്വറി ലൈന്‍) ലഭ്യമാണ്.

വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. 67.90 ലക്ഷം രൂപ മുതല്‍ 77.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.

TAGS: BMW 6 Series |