റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ പുതിയ നിറങ്ങളില്‍

Posted on: March 25, 2021

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ട മോട്ടോര്‍സൈക്കിളുകളായ ഇന്റര്‍സെപ്റ്റര്‍ ഐ.എന്‍.ടി. 650 ട്വിന്‍, കോണ്ടിനെന്റല്‍ ജി.ടി. 650 ട്വിന്‍ എന്നിവയുടെ അഞ്ച് പുതിയ നിറങ്ങള്‍ വിപണിയിലെത്തി.

റോയല്‍ എന്‍ഫീല്‍ഡിന്റെ എം.ഐ.വൈ. സ്‌കീം പ്രകാരം സീറ്റ്, ടൂറിംഗ് മിററുകള്‍, സംപ് ഗാര്‍ഡുകള്‍ എന്നിവയിലെല്ലാം ബൈക്ക് വാങ്ങുന്ന വ്യക്തിയുടെ ഇഷ്ടാനുസരണം മാറ്റാനുള്ള സൗകര്യവുമുണ്ട്.

ബുക്കിംഗ് വേളയില്‍ ആവശ്യപ്പെട്ടാല്‍ ഈ മാറ്റങ്ങളോടു കൂടിയാവും ബൈക്ക് ഫാക്ടറിയില്‍ നിന്നെത്തുന്നത്.

ഇന്റര്‍സെപ്റ്റര്‍ 650 സ്റ്റാന്‍ഡേര്‍ഡിന് 2,60,909 രൂപ മുതലും കോണ്ടിനെന്റല്‍ ജി.ടി. 650 സ്റ്റാന്‍ഡേര്‍ഡിന് 2,77,307 രൂപ മുതലുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.