ഔഡി എസ് – 5 സ്പോര്‍ട്ട് ബാക്ക് വിപണിയില്‍

Posted on: March 23, 2021

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പുതിയ ‘എസ്-5 സ്‌പോര്‍ട്ബാക്ക്’ ഇന്ത്യന്‍ വിപണിയിലെത്തി. 354 എച്ച്.പി.യും 500 എന്‍.എം. ടോര്‍ക്കും തരുന്ന 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ടി.എഫ്.എസ്.ഐ. പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.

8-സ്പീഡ് ടിപ്‌ട്രോണിക്‌സ് ഗിയര്‍ബോക്‌സ് ആണ് മറ്റൊരു സവിശേഷത. മുഴുവനായും വിദേശത്തു നിര്‍മിച്ച ഈ മോഡല്‍ ഇറക്കുമതി ചെയ്താണ് ഔഡി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. സ്‌പോര്‍ട് കൂപ്പെയുടെ വില 79.06 ലക്ഷം രൂപ മുതലാണ്. 2021-ല്‍ ഔഡി ഇന്ത്യ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണിത്.