ഫോർഡ് ഇക്കോ സ്‌പോർട്ട് എസ് ഇ വിപണിയിൽ

Posted on: March 17, 2021

കൊച്ചി : ഫോര്‍ഡ് ഇന്ത്യ ഇക്കോ സ്‌പോര്‍ട്ട് ലൈന്‍ അപ്പിലെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ‘ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് എസ്.ഇ.’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പില്‍ ഫോര്‍ഡിന്റെ അമേരിക്കന്‍, യൂറോപ്യന്‍ വാഹനങ്ങളില്‍നിന്ന് കടമെടുത്ത ഡിസൈന്‍ ക്യൂസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 10.99 ലക്ഷം രൂപയുമാണ് വില.

1.5 ലിറ്റര്‍ 3 സിലിന്‍ഡര്‍ ടി.വി.സി.ടി. പെട്രോള്‍ എന്‍ജിനില്‍ 122 പി.എസ്. പവറും 149 എന്‍.എം. ടോര്‍ക്കുമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ ടി.ഡി.സി.ഐ. ഡീസല്‍ എന്‍ജിനില്‍ 100 പി.എസ്. പവറും 215 എന്‍.എം. ടോര്‍ക്കും ലഭിക്കും.