സിബി 500എക്‌സ് അവതരിപ്പിച്ച് ഹോണ്ട

Posted on: March 16, 2021

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി 500 എക്‌സ് അവതരിപ്പിച്ചു.
ആഫ്രിക്ക ട്വിനില്‍ നിന്നും സ്വീകരിച്ച സ്റ്റൈലുമായാണ് സിബി 500 എക്‌സിന്റെ വരവ്. ഹെഡ്‌ലാമ്പും ടെയില്‍ ലാമ്പും എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കോംപാക്റ്റ് സിഗ്‌നല്‍ ഇന്‍ഡിക്കേറ്ററുകളും ക്ലിയര്‍ സ്‌ക്രീന്‍ ടെയില്‍ ലാമ്പും സിബി 500 എക്‌സിന് സ്‌പോര്‍ട്ടി ലുക്ക് തരുന്നു.

വജ്രാകൃതിയിലുള്ള സ്റ്റീല്‍ ട്യൂബ് മെയിന്‍ ഫ്രെയിം നാലു മൗണ്ടുകളിലൂടെ എന്‍ജിനോട് യോജിക്കുന്നു. ഇത് കരുത്തുറ്റ അടിത്തറയും റൈഡിങ്ങും മികച്ചതുമാക്കുന്നു. 181എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഏറ്റവും ഭാരം കൂടിയ ഭാഗം മധ്യത്തിലാക്കി സിബി500എക്‌സ് റൈഡര്‍ക്ക് മികച്ച നിയന്ത്രണം നല്‍കുന്നു.

ലോംങ് സ്‌ട്രോക്ക് 41 എം എം ഫ്രണ്ട് സസ്‌പെന്‍ഷന്‍ മോട്ടോര്‍സൈക്കിള്‍ റൈഡിംഗ്‌
മികവ് ഉയര്‍ത്തുന്നു.മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമുളള കരുത്തുറ്റ, എന്നാല്‍ ഭാരം കുറഞ്ഞ മള്‍ട്ടി-സ്‌പോക്ക് കാസ്റ്റ് അലുമിനിയം വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘ ദൂര യാത്രകള്‍ക്കും നിത്യേനയുള്ള ആവശ്യങ്ങള്‍ക്കും യോജിക്കുന്ന തരത്തിലാണ് റൈഡിംഗ്‌
പൊസിഷന്‍. വീതി കുറഞ്ഞ സീറ്റുകള്‍ക്ക് 830 എംഎം ഉയരമുണ്ട്.

എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ , ഇഗ്നീഷന്‍ സെക്യൂരിറ്റി സിസ്റ്റം, എല്‍സിഡി ഡിസ്‌പ്ലേ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, എബിഎസ് ഡ്യൂവല്‍ ചാനല്‍ ബ്രേക്ക് തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. എട്ട് വാല്‍വ് ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തു പകരുന്നത്. 8500ആര്‍പിഎമ്മില്‍ 35 കിലോവാട്ടും 6500 ആര്‍പിഎമ്മില്‍ 43.2എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് സിബി 500 എക്‌സിനെ സിറ്റി റൈഡിങ്ങിനും പരുക്കന്‍ യാത്രകള്‍ക്കും അനുയോജ്യമായ മികച്ച മോട്ടോര്‍സൈക്കിളാക്കി മാറ്റുന്നു.

ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 6,87,386 രൂപയാണ് ഗുരുഗ്രാമിലെ എക്‌സ് ഷോറൂം വില. എല്ലാ ബിഗ്വിംഗ്‌ ടോപ്പ്‌ലൈന്‍,  ബിഗ്വിംഗ്‌
ഷോറൂമുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വിനോദ സംസ്‌കാരം വ്യാപിപ്പിക്കാനുള്ള വാഗ്ദാനമാണ് ഹോണ്ട നിവര്‍ത്തിക്കുന്നതെന്നും പ്രീമിയം ലൈനിലുള്ള സിബി 500 എക്‌സ് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവിസ്മരണീയ യാത്രയ്ക്ക് സിബി 500എക്‌സ് എന്നും കൂടെയുണ്ടാകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ഇന്ത്യയില്‍ ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗം ശക്തിപ്പെടുത്തികൊണ്ടാണ് സിബി500എക്‌സ് അവതരിപ്പിച്ചിരിക്കുന്നതെന്നും നഗര പാതകളിലും പരുക്കന്‍ യാത്രകളിലും ഒരുപോലെ സേവിക്കുമെന്നും പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തും നല്‍കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്‌
ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ്‌ ഗുലേരിയ പറഞ്ഞു.

 

TAGS: Honda CB500X. |