ബി എം ഡബ്ല്യു എം340ഐ എക്‌സ്‌ഡ്രൈവ് ഇന്ത്യൻ വിപണിയിൽ

Posted on: March 11, 2021

കൊച്ചി: ബി.എം.ഡബ്ല്യു. എം 340 ഐ എക്‌സ്‌ഡ്രൈവ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ചെന്നൈയിലെ ബി.എം.ഡബ്ല്യു. ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിച്ച, എം എന്‍ജിനുള്ള ആദ്യത്തെ ഹൈ പെര്‍ഫോമന്‍സ് ബി.എം.ഡബ്ല്യു. വാഹനമാണിത്. കാറിന് പവര്‍ നല്‍കുന്നത് 387 എച്ച്.പി. സ്‌ട്രെയ്റ്റ് സിക്‌സ് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ്.

പ്രാദേശികമായി നിര്‍മിക്കുന്ന ഏറ്റവും വേഗമുള്ള കാര്‍ എന്ന പ്രത്യേകതയും വാഹനത്തിനുണ്ട്. 62.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

TAGS: BMW M340i |