എം.ജി. മോട്ടോറിന്റെ ഇസെഡ് എസ്.ഇലക്ട്രിക് എസ്.യു.വി. അവതരിപ്പിച്ചു

Posted on: February 10, 2021

കൊച്ചി : എം.ജി. മോട്ടോര്‍ ഇന്ത്യ പുതിയ ഇസെഡ് എസ്. ഇ.വി. അവതരിപ്പിച്ചു. വാഹനത്തിന്റെ ന്യൂഡല്‍ഹി എക്‌സ് ഷോറൂം വില 20.99 ലക്ഷം രൂപയാണ്. അപ്‌ഡേറ്റഡ് പതിപ്പ് എത്തുന്നത് ശ്രേണിയിലെ ഏറ്റവും മികച്ച 44.5 ഹൈടെക് ബാറ്ററിയോടെയാണ്. പുതിയ ഇസെഡ് എസ്. ഇ.വി. ഇപ്പോള്‍ 31 നഗരങ്ങളില്‍ ബുക്കിംഗിന് ലഭ്യമാക്കിയിട്ടുണ്ട്.

143 പി.എസ്. കരുത്തോടെയും 350 എന്‍.എം. ടോര്‍ക്കോടെയുമാണ് വാഹനം എത്തുന്നത്. 8.5 സെക്കന്‍ഡ് സമയത്തില്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവും. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇന്ത്യയുടെ ആദ്യ പൂര്‍ണ വൈദ്യത ഇന്റര്‍നെറ്റ് എസ്.യു.വി. ആണിത്.

TAGS: MG ZS EV |