പുതിയ ജീപ് കോംപസ് വിപണിയില്‍ : വില 16.99 ലക്ഷം രൂപ മുതല്‍

Posted on: January 28, 2021

കൊച്ചി : പ്രീമിയം എസ് യു വി ജീപ് കോംപസിന്റെ പുതിയ പതിപ്പ്, ഫിയറ്റ് ക്രൈസ് ലര്‍ ഓട്ടോ മോബില്‍സ് വിപണിയില്‍ എത്തിച്ചു. പുതിയ ഇന്ത്യന്‍ നിര്‍മിത ജീപ് കോംപസിന്റെ വില 16.99 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.

ഏഴു നിറങ്ങളില്‍, നാലു ട്രിമ്മില്‍, 11 പതിപ്പുകളില്‍ പുതിയ ജീപ് കോംപസ് ലഭിക്കും. 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ മൂന്നു പ്രത്യേക പതിപ്പുകളും ഉണ്ട്. സ്പോര്‍ട്ട്, ലോംജി ട്യൂഡ്, ലിമിറ്റഡ്, മോഡല്‍ എസ് എന്നിവയാണ് നാലു ട്രിമ്മുകള്‍.

ടെക്നോ മെറ്റാലിക് ഗ്രീന്‍, ഗാലക്സി ബ്ലൂ, ബ്രൈറ്റ് വൈറ്റ് ഏഴു നിറങ്ങളില്‍ ഉള്‍പ്പെടുന്നു. 2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ (172 പിഎസ് കരുത്ത്) 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (163 പിഎസ് കരുത്ത്) എന്നിവയാണ് എഞ്ചിന്‍ വകഭേദങ്ങള്‍. 2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനോടെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനും ഉണ്ട്.

80-ാം വാര്‍ഷിക മോഡല്‍ ലിമിറ്റഡ് എഡിഷന്‍ ഒട്ടേറെ പുതുമകളോടുകൂടിയതാണ്. ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫേഷ്യ ബോഡി പെയിന്റഡ്, സില്‍ മോള്‍ഡിംഗ്, ഫെന്‍ഡര്‍ ഫ്ളെയേഴ്സ്, ഗ്ലോസ്-ബ്ലാക് ഫ്രണ്ട് ഗ്രില്‍, ബ്ലാക് ഡ്യുവല്‍ ടോണ്‍ റൂപ്പ്, ബ്ലാക് മിറര്‍, ഓട്ടോമാറ്റിക് എല്‍ഇഡി റിഫ്ളക്ടര്‍ ഹെഡ്ലാംപ്സ് എന്നിവ പ്രത്യേക ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് അവയ്ക്ക് അുസൃതമായി രൂപകല്പന ചെയ്തതാണ് പുതിയ ജീപ് കോംപസ് എന്ന് എഫ്സിഐ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു.

ടോപി എന്‍ഡ് മോഡല്‍ എസ് എത്തുന്നത് വെന്റിലേറ്റഡ് 8-വേ പവര്‍ അഡ്ജസ്റ്റബിള്‍ സീറ്റോടുകൂടിയാണ്. 9-സ്പീക്കര്‍ ആല്‍പൈന്‍ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.

50-ഓളം സേഫ്റ്റി, സുരക്ഷാ ഫീച്ചറുകള്‍ ആണ് പുതിയ ജീപ്പ് കോംപസില്‍ ഉള്ളത്. ഓട്ടോമാറ്റിക്സ ഹെഡ്ലാംപ്സ്, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.