പുതിയ ടൊയോട്ട ഫോർച്യൂണർ വിപണിയിൽ

Posted on: January 7, 2021

കൊച്ചി : ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.7 ലിറ്റര്‍ പെട്രോള്‍ (166 പി എസ് കരുത്ത്), 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ (204 പി എസ് കരുത്ത്) വകഭേദങ്ങളില്‍ ലഭ്യമാണ്. 29.98 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വില. ഡിസൈനിലും ഫീച്ചറുകളിലും ഒട്ടേറെ മാറ്റമുണ്ട്.

മോഡല്‍ നിരയില്‍ ലെജന്‍ഡര്‍ എ്‌ന മുന്തിയ വകഭേദവും അവതരിപ്പിച്ചിട്ടുണ്ട്. ഡീസല്‍ എന്‍ജിന്‍ മോഡല്‍ ആറു സ്പീഡ് മാനവല്‍ (420 എന്‍എം ടോര്‍ക്ക്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 9500 എന്‍എം ടോര്‍ക്ക്) ലഭിക്കും.

പെട്രോള്‍ മോഡലിന് അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റക് (രണ്ടിനും 245 എന്‍എംടോര്‍ക്ക്) വകഭേദങ്ങളുമുണ്ട്. ഫോര്‍ വീല്‍, ടു വീല്‍ ഡ്രൈവുകളും നല്‍കിയിരിക്കു.