ഔഡി എ4 ഇന്ത്യൻ വിപണിയിൽ

Posted on: January 6, 2021

കൊച്ചി : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി ഇന്ത്യന്‍ വിപണിയില്‍ ഔഡി എ4 അവതരിപ്പിച്ചു. പുതിയ ഔഡി ഡിസൈനോടെ എത്തിയിരിക്കുന്ന വാഹനത്തിന് 190 എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും നല്‍കുന്ന പുതിയ രണ്ട് ലിറ്റര്‍ ഫോര്‍-സിലിന്‍ഡര്‍ ടി.എഫ്.എസ്.ഐ. പെട്രോള്‍ എന്‍ജിനാണുള്ളത്.

7.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിന് കഴിയും.

25.65 സെ.മീ. വലിപ്പമുള്ള മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് ടച്ച് സ്‌ക്രീനാണ് പുതിയ ഔഡി എ4ന്റെ മറ്റൊരു സവിശേഷത. ഔഡി എ4-ന്റെ അഞ്ചാം തലമുറയാണ് പുതിയ മോഡല്‍.

ഔഡിയുടെ വിര്‍ച്വല്‍ കോക്പിറ്റും നാച്വറല്‍-ലാംഗ്വേജ് വോയ്‌സ് കണ്‍ട്രോളുമുള്ള എം.എം.ഐ. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ കംഫര്‍ട് കീ, ജെസ്ചര്‍-ബേസ്ഡ് ബൂട്-ലിഡ് ഓപ്പണിംഗ്, പ്രീമിയം പ്ലസ്, ടെക്‌നോളജി തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.

പുതിയ ടെറഗ്രേ ഉള്‍പ്പെടെ അഞ്ച് കളര്‍ ഓപ്ഷനുകളുമായാണ് വാഹനം എത്തുന്നത്. 42.34 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില.

TAGS: Audi A4 2021 |