May 2024
നിസാൻ മാഗ്നൈറ്റിന്റെ പ്രാരംഭവിലയിൽ മാറ്റമില്ല
Posted on: January 5, 2021
കൊച്ചി: നിസ്സാന്‍ മാഗ്നൈറ്റിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാരംഭ വില തുടരും. നേരത്തെ വാഹനം വിപണിയിലിറക്കിയതിന്റെ ഭാഗമായി ഡിസംബര്‍ 31 വരെയായിരുന്നു ഇന്‍ട്രൊഡക്ടറി വില നിശ്ചയിച്ചിരുന്നത്. നിസ്സാന്‍ മാഗ്നൈറ്റ് വിപണിയിലെത്തി ഒരു മാസത്തിനകം 32,800 വാഹനങ്ങള്‍ ബുക്ക് ചെയ്യപ്പെട്ടതായും 1,80,000-ത്തോളം അന്വേഷണങ്ങള്‍ വന്നതായും കമ്പനി അറിയിച്ചു.
വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, മൂഡ് ലൈറ്റിംഗ്, പാഡില്‍ ലാമ്പ്, ഹൈ-എന്‍ഡ് സ്പീക്കര്‍ എന്നിവ ഉള്‍പ്പെടുന്ന ടെക്ക് പാക്കും നിസ്സാന്‍ മാഗ്നൈറ്റില്‍ ലഭ്യമാണ്. നിസ്സാന്‍ ഡീലര്‍ഷിപ്പിലൂടെയും നിസ്സാന്റെ വെബ്സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാവുന്നതാണ്. വാഹനത്തിന്റെ ഡെലിവറി കാലാവധി കുറയ്ക്കുന്നതിനായി നിര്‍മാണ പ്ലാന്റില്‍ മൂന്നാമതൊരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി നിര്‍മാണ ശേഷി വര്‍ധിപ്പിക്കും.
TAGS: Nissan Magne |