പാസഞ്ചർ വാഹനങ്ങളിൽ മുൻ സീറ്റുകളിൽ എയർബാഗ് നിർബന്ധം

Posted on: December 30, 2020

ന്യൂഡല്‍ഹി : വാഹനങ്ങളില്‍ ഡ്രൈവറുടെ സീറ്റിന് സമീപത്തെ മുന്‍സീറ്റിനും എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരടുവിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ഉത്പാദിപ്പിക്കുന്ന പുതിയ മോഡല്‍ വാഹനങ്ങള്‍ക്കും, ജൂണ്‍ ഒന്നു മുതല്‍ ഉത്പാദിപ്പിക്കുന്ന നിലവിലെ
മോഡല്‍ വാഹനങ്ങള്‍ക്കും എയര്‍ ബാഗ് നിര്‍ബന്ധമാണ്.

നിലവില്‍ ഡ്രൈവര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാണെങ്കിലും, മുന്‍സീറ്റ് യാത്രക്കാരന് എയര്‍ബാഗ് പല വാഹനനിര്‍മാതാക്കളും നല്‍കുന്നില്ല. അപകടങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്ന ആഘാതങ്ങളില്‍നിന്ന് മുന്‍സീറ്റ് യാത്രക്കാരനെ സംരക്ഷിക്കുന്നതിനാണ് എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നത്. വിജ്ഞാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. [email protected]

TAGS: Airbag |