ബി എം ഡബ്ല്യു എക്‌സ്5 എം കോമ്പറ്റീഷൻ വിപണിയിൽ

Posted on: November 28, 2020

കൊച്ചി: ആഡംബര കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. കരുത്തുറ്റ പുതിയ ‘എക്സ് 5 എം കോമ്പറ്റീഷന്‍’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.94 കോടി രൂപയാണ് വാഹനത്തിന്റെ വില. ഔഡി ആര്‍.എസ്.ക്യു. 8, ലംബോര്‍ഗിനി ഉറൂസ് തുടങ്ങിയവയ്ക്ക് വെല്ലുവിളിയായാണ് വാഹനം എത്തുന്നത്.

100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.8 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. എട്ട് സ്പീഡ് എം സ്റ്റെപ്‌ട്രോണിക് ഓട്ടോ ട്രാന്‍സ്മിഷന്‍ യൂണിറ്റാണുള്ളത്. എം സെര്‍വോട്രോണിക് സ്റ്റിയറിംഗിലൂടെ സ്‌പോര്‍ട്ടി ഡ്രൈവ് ലഭിക്കും. ട്രാക്ക്, റോഡ്, സ്‌പോര്‍ട്ട് മോഡുകളിലേക്ക് എളുപ്പം മാറാവുന്നതാണ്. സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വെഹിക്കിള്‍ (എസ്.എ.വി.) വിഭാഗത്തിലാണ് വാഹനം എത്തുന്നത്.