റോയിൽ എൻഫീൽഡ് ക്ലാസിക് 350 ക്ക് രണ്ട് മോഡലുകൾ കൂടി

Posted on: November 28, 2020

കൊച്ചി : ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവുമധികം വില്പനയുള്ള മോട്ടോര്‍സൈക്കിളായ ക്ലാസിക് 350 രണ്ട് കളര്‍ വകഭേദങ്ങളില്‍ കൂടി ലഭ്യമാക്കി. മെറ്റലോ സില്‍വര്‍, ഓറഞ്ച് എംബെര്‍ എന്നിവയാണ് പുതിയ നിറങ്ങള്‍. പുതിയ വേരിയന്റുകളിലെ അലോയ് വീലും ട്യൂബില്ലാത്ത ടയറും സാഹസികരായ സഞ്ചാരികള്‍ക്ക് മികച്ച നിയന്ത്രണം ലഭ്യമാക്കുന്നു.

1.83 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. കമ്പനി അടുത്തിടെ അവതരിപ്പിച്ച ‘മെയ്ക്ക് ഇറ്റ് യുവേഴ്സ്’ (എം.ഐ.വൈ.) ക്ലാസിക് 350-ക്കും ബാധകമാക്കിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ബുക്ക് ചെയ്തതിനു ശേഷം അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സംവിധാനമാണ് എം.ഐ.വൈ.