റെനോ കൈഗർ അടുത്ത വർഷം വിപണിയിൽ

Posted on: November 20, 2020

കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ പുതിയ സബ് കോംപാക്ട് എസ്.യു.വി. (ബി.-എസ്.യു.വി.) ആയ ‘കൈഗര്‍’ ഇന്ത്യന്‍ വിപണിയിലേക്ക്. അടുത്ത വര്‍ഷം ആദ്യം വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ എത്തിയതിനു ശേഷമാണ് വാഹനം മറ്റ് വിപണികളില്‍ എത്തുക. റെനോയുടെ എം.പി.വി. മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സി.എം.എഫ്.-എ. പ്ലസ് പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുന്നത്. കൈഗറിലൂടെ റെനോയുടെ പുതിയ ആഗോള എന്‍ജിനും അവതരിപ്പിക്കുന്നുണ്ട്.

TAGS: Renault Kaiger |