എംജി മോട്ടോർ സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു

Posted on: November 17, 2020

കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് ആഗോള സാങ്കേതിക മികവുകളും കഴിവുകളും ലഭ്യമാക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിക്കായി എം.ജി. മോട്ടോര്‍ ഇന്ത്യ ഓട്ടോമോട്ടീവ് സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍, ഓട്ടോബോട്ട് ഇന്ത്യ എന്നിവയുമായി ധാരണാപത്രം ഒപ്പുെവച്ചു.

ഭാരതത്തിലെ യുവജനതയ്ക്കായി ഓട്ടോമോട്ടീവ് സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയാണ് എം.ജി. അവതരിപ്പിക്കുന്നത്. നൈപുണ്യം എന്ന അര്‍ത്ഥം വരുന്ന ‘ദക്ഷത’ എന്നാണ് പരിപാടിയുടെ പേര്.

കൃത്രിമബുദ്ധി, വൈദ്യുത വാഹനങ്ങള്‍ എന്നിവയില്‍ പ്രത്യേക നൈപുണ്യം നേടുന്നതിനുള്ള എട്ട് ഭാഗങ്ങളുള്ള പരിശീലന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇത് വാഹന നിര്‍മാണ മേഖലയില്‍ ഭാവിയില്‍ ആവശ്യമായി വന്നേക്കാവുന്ന നൈപുണ്യമുള്ള ഒരു തൊഴില്‍ സമൂഹത്തെ സൃഷ്ടിച്ചെടുക്കും. കോവിഡ് സാഹചര്യത്തില്‍ ദക്ഷതയുടെ ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തപ്പെടുക.