ഔഡി ക്യു2 വിപണിയിൽ ; വില 34.99 ലക്ഷം രൂപ മുതൽ

Posted on: October 17, 2020

കൊച്ചി: ലക്ഷ്വറി ഓള്‍ റൗണ്ടര്‍ ‘ഔഡി ക്യു2’ ഇന്ത്യന്‍ വിപണിയിലുമെത്തി. 190 എച്ച്.പി., 320 എന്‍.എം. കരുത്തു പകരുന്ന രണ്ട് ലിറ്റര്‍ ടി.എഫ്.എസ്.ഐ. പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.5 സെക്കന്‍ഡ് മതി. ഗ്രിപ്പും വലിവും ഉറപ്പുവരുത്തി എല്ലാ ചക്രങ്ങളിലും ഡ്രൈവ് എത്തുന്ന ക്വാട്രോ, പ്രോഗ്രസീവ് സ്റ്റിയറിങ്, വിര്‍ച്വല്‍ കോക്പിറ്റ്, വയര്‍ലെസായി ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന ഫോണ്‍ ബോക്‌സ് തുടങ്ങിയവയാണ് സവിശേഷതകള്‍. 34.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില.

 

TAGS: Audi Q2 |