മഹീന്ദ്ര വൈദ്യുതി ഓട്ടോ ട്രിയോ കേരള വിപണിയിൽ

Posted on: September 10, 2020

കൊച്ചി : ഇലക് ട്രിക് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തില്‍ പുതിയ ഇലക്ട്രിക് ഓട്ടോകള്‍ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലര്‍ ട്രിയോയുടെ ഫെയിം സബ്‌സിഡ് കിഴിച്ചുള്ള എക്‌സ് ഷോറൂം വില 2.7 ലക്ഷം രൂപ.

ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നല്‍കുന്ന 25,000 രൂപയുടെ സബ്‌സിഡിയും ലഭിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗം ലഭിക്കും. ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളുണ്ടെന്ന് മഹീന്ദ്ര ഇലക്ട്രിക് എംഡിയും സിഇഒയുമായ മഹേഷ് ബാബു പറഞ്ഞു.

 

TAGS: Mahindra Treo |