മാരുതി ഇക്കോ 90 % വിപണി വിഹതവുമായി പത്താം വര്‍ഷം പിന്നിടുന്നു

Posted on: September 4, 2020

കൊച്ചി : മാരുതി ഇക്കോയുടെ ഏഴ് ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. വിപണിയില്‍ എത്തി 10 വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നത്. 2010 -ലാണ് ഈക്കോ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്പന ക്രമാനുഗതമായി ഉയര്‍ന്നു. 2014 -ല്‍ മാരുതി വീണ്ടും ഒരു ലക്ഷം യൂണിറ്റ് ഈക്കോ വിറ്റു.

ചരക്ക് വിപണിയില്‍ വാഹനത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഈ ആവശ്യം നിറവേറ്റിക്കൊണ്ട് കമ്പനി 2015 -ല്‍ ഈക്കോയുടെ പുതിയ കാര്‍ഗോ വേരിയന്റും പുറത്തിറക്കി. തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി ഒരു ലക്ഷം യൂണിറ്റ് ഈക്കോ വില്‍ക്കാന്‍ തുടങ്ങി, 2018 -ഓടെ വില്പന മൊത്തം അഞ്ച് ലക്ഷം യൂണിറ്റിലെത്തി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈക്കോയുടെ ബിഎസ്6 പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.

ഈ വിഭാഗത്തിലെ ലീഡര്‍ ശ്രേഷ്ഠമായ മൈലേജ്, മികച്ച സുഖസൗകര്യങ്ങള്‍, വിശാലത, ശക്തി, തുച്ഛമായ പരിപാലനച്ചെലവ് എന്നിവയാല്‍ ഈക്കോ പ്രബലമാ 90% വിപണി വിഹിതം കയ്യടക്കിയിരിക്കുന്നു.   മാരുതി സുസുകി ഇക്കോ  16.11 കി.മീ പ്രതി ലിറ്ററില്‍ 54 കിലോവാട്ട് @ 6000 ആര്‍.പി.എം പവര്‍ / 98 എന്‍.എം @ 3000 ആര്‍പിഎം ടോര്‍ക്ക് എന്നിവ നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ ബിഎസ് 6 എൻജിൻ, 20.88 കിമീ/കിലോഗ്രാമില്‍ 46 കിലോവാട്ട്@3000 ആര്‍.പി.എം പവര്‍/ 85 എന്‍.എം ടോര്‍ക്ക് നല്‍കുന്ന സിഎന്‍ജി എൻജിൻ എന്നിവയോടെ സജ്ജമാക്കിയിരിക്കുന്നു. ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡി യോടു കൂടിയ എ ബി എസ്, റിവേഴ്‌സ്
പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍, സഹ ഡ്രൈവര്‍ എന്നിവര്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച സുരക്ഷാ ഘടകങ്ങള്‍ ഇക്കോയിലുണ്ട്.