സ്‌കോഡ ഇലക്ട്രിക് എസ് യു വി എൻയാക് വിപണിയിൽ

Posted on: September 3, 2020

കൊച്ചി: ആഗോള കാര്‍ നിര്‍മാതാക്കളായ ‘സ്‌കോഡ ഓട്ടോ’, തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ‘എന്‍യാക് ഐ.വി.’ അവതരിപ്പിച്ചു. ഫോക്‌സ്വാഗണ്‍ കുടുംബത്തില്‍ നിന്നുള്ള എം.ഇ.ബി. മോഡുലാര്‍ കാര്‍ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് എന്‍യാക് വികസിപ്പിച്ചിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ വരെ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.2 സെക്കന്‍ഡ് മതി. ലിമിറ്റഡ് എഡിഷനായിട്ടാവും ആദ്യമെത്തുക. സ്‌കോഡയുടെ 125-ാം വാര്‍ഷികത്തിനു മുന്നോടിയായാണ് കാര്‍ പുറത്തിറക്കുന്നത്.

 

TAGS: Skoda Enyaq |