ഹോണ്ട ഓണം സര്‍വീസ് ക്യാമ്പ് തുടങ്ങി

Posted on: August 21, 2020

കൊച്ചി: ഹോണ്ട കാറുകള്‍ക്കായി ഓണം സര്‍വീസ് ക്യാമ്പ് തുടങ്ങി. ഈ മാസം 26 വരെ കേരളത്തിലെ എല്ലാ അംഗീകൃത ഹോണ്ട സര്‍വീസ് ഔട്ട്‌ലെറ്റുകളിലും ക്യാമ്പ് നടക്കും. സൗജന്യ 50 പോയിന്റ് കാര്‍ ചെക്കപ്പ്, ടയറുകളുടെയും ബാറ്ററികളുടെയും പരിശോധന, ബാറ്റ്‌റികള്‍ക്കു പ്രത്യേക ബൈബാക്ക് ഓഫര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. പീരിയോഡിക് മെയിന്റനന്‍സ് സര്‍വീസ് ജോലികള്‍ക്കു പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.