ഫ്രീഡം ഡ്രവുമായി ഹ്യൂണ്ടായ്

Posted on: August 19, 2020

കൊച്ചി : ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ രാജ്യവ്യാപകമായി ഫ്രീഡം ഡ്രൈവ് ആരംഭിച്ചു. ഓഗസ്റ്റ് 14-ന് ആരംഭിച്ച ഫ്രീഡം ഡ്രൈവ് വെള്ളിയാഴ്ച അവസാനിക്കും.

ലേബര്‍ ചാര്‍ജ്, സാനിറ്റൈസേഷന്‍, അണ്ടര്‍ ബോഡി കോട്ടിംഗ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഇക്കാലയളവില്‍ പ്രത്യേക ഓഫര്‍ ലഭിക്കും. ഹുണ്ടായ് മോട്ടോറിന്റെ എല്ലാ സര്‍വീസ് ഔട്ട്‌ലെറ്റുകളിലും ഓഫറുകള്‍ ലഭ്യമാണ്.

സൗജന്യമായി 50 പോയിന്റ് ചെക്കും ഹൈടച്ച് പോയിന്റ് സാനിറ്റൈസേഷനും 699 രൂപ മുതല്‍ ആരംഭിക്കുന്ന ഇന്റീരിയര്‍ സാനിറ്റൈസഷന്‍ പാക്കേജ്, ലേബര്‍ ചാര്‍ജില്‍ 20 ശതമാനം വരെ കിഴിവ്, അണ്ടര്‍ ബോഡികോട്ടിംഗിന് 15 ശതമാനം വരെ വിലക്കിഴിവ് എന്നിവയാണ് ഫ്രീഡം ഡ്രൈവിലൂടെ ലഭ്യമാകുന്നഓഫറുകള്‍.