മാരുതി ആൾട്ടോയുടെ വില്പന 40 ലക്ഷം പിന്നിട്ടു

Posted on: August 14, 2020

കൊച്ചി : ആഭ്യന്തര വിപണിയിൽ മാരുതി ആൾട്ടോയുടെ വില്പന 40 ലക്ഷം പിന്നിട്ടു. 2000 മുതലാണ് ആൾട്ടോ ജൈതയാത്ര തുടങ്ങിയത്. ആൾട്ടോ തുടർച്ചയായ 16 വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള കാർ എന്ന ബഹുമതി നേടി. 40 ലക്ഷം കാറുകളുടെ വിൽപ്പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. ഒരു ഇന്ത്യൻ കാറിനും ഒരിക്കലും നേടാനാവാത്ത റെക്കോർഡ് വിൽപ്പനയാണിതെന്ന് മാരുതി സുസുകി എക്സിക്യൂട്ടിവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

വർഷങ്ങളായി, ബ്രാൻഡ് ആൾട്ടോ, ഞങ്ങളുടെ ഉപഭോക്താക്കളുമായി ശക്തമായ ഒരു വൈകാരിക ബന്ധം സ്ഥാപിക്കുകയും അഭിമാനത്തിന്റെ ശക്തമായ ഒരു പ്രതീകമായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രിയങ്കരമായ കാറായി മാറുവാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ വിശ്വസിക്കുകയും പിന്താങ്ങുകയും ചെയ്ത സന്തുഷ്ടരുമായ ഉപഭോക്താക്കൾക്ക് ഈ വിജയം സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബി എസ് 6, കൂടാതെ ഏറ്റവും പുതിയ ക്രാഷ് ആൻഡ് പെഡസ്ട്രിയൻ സേഫ്റ്റി റെഗുലേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ കാറായിരിക്കുകയാണ് ആൾട്ടോ. ഡൈനാമിക് എയ്റോ എഡ്ജ് രൂപകൽപ്പന, ഏറ്റവും പുതിയ സുരക്ഷാ ഘടകങ്ങൾ എന്നിവയോടെ, ആൾട്ടോ പെട്രോളിൽ ലിറ്ററിന് 22.05 കിലോമീറ്ററും സി.എൻ.ജിയിൽ കിലോഗ്രാമിന് 31.56 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.