സിയറ്റ് പഞ്ചര്‍ സേഫ് ടയറുകള്‍ പുറത്തിറക്കി

Posted on: July 25, 2020

കൊച്ചി : സിയറ്റ് ടയേഴ്‌സ് മോട്ടോര്‍ സൈക്കിളുകള്‍ക്കായി കൊച്ചിയില്‍ പുതിയ പഞ്ചര്‍ സേഫ് ടയറുകള്‍ പുറത്തിറക്കി. ടയര്‍ പഞ്ചറായാലും വായു മര്‍ദ്ദം നഷ്ടപ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയാണ് ട്യൂബ് ലെസ് ടയറുകളുടെ പുതിയ ശ്രേണിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പഞ്ചറാവുന്ന ഘട്ടത്തില്‍ ടയര്‍ വ്യതിചലിക്കുന്നതു തടയും. സിയറ്റ് വികസിപ്പിച്ചെടുത്ത പ്രത്യേക സീലന്റാണ് ടയറില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇത് പഞ്ചറുകള്‍ തനിയെ അടയ്ക്കുകയും ടയറിനെ സ്വയം നന്നാക്കുകയും ചെയ്യുന്നു. 2.5 മീല്ലീമീറ്റര്‍ വരെ വ്യാസമുള്ള പഞ്ചറുകള്‍ അടയ്ക്കാന്‍ ഈ സീലന്റിന് കഴിയും.