അശോക് ലേലാന്‍ഡ് എവിടിആര്‍ ട്രക്കുകള്‍ പുറത്തിറക്കി

Posted on: July 25, 2020

കൊച്ചി : അശോക് ലേലാന്‍ഡ് മോഡുലാര്‍ ട്രക്ക് നിരയിലെ ഏറ്റവും പുതിയ മോഡലായ ഐജെന്‍6 ബിഎസ്6 എവിടിആര്‍ വിപണിയിലിറക്കി. 18.5 ടണ്‍ മുതല്‍ 55 ടണ്‍ വരെയാണ് ശേഷി. ഐ-ജെന്‍6 എന്‍ജിന്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്.

മള്‍ട്ടി ഓപ്ഷന്‍ ആക്‌സില്‍ കോണ്‍ഫിഗറേഷനുകള്‍, കാബിനുകള്‍, സസ്‌പെന്‍ഷനുകള്‍ തുടങ്ങിയവ ട്രക്കിന്റെ സവിശേഷതകളാണ്. അശോക് ലേലാന്‍ഡ് സിഒഒ അനുജ് കതൂരിയ, ടിവിഎസ് ആന്റ് സണ്‍സ് സിഇഒ മധു രഘുനാഥ് എന്നിവര്‍ പങ്കെടുത്ത വിര്‍ച്വല്‍ ചടങ്ങിലാണ് ഉപഭോക്താക്കള്‍ക്ക് ട്രക്കുകള്‍ കൈമാറിയത്.