ക്ലച്ച് പെഡല്‍ ഇല്ലാത്ത മാനവല്‍ ഗിയര്‍ മോഡലുമായി വെന്യു

Posted on: July 23, 2020

ന്യൂഡല്‍ഹി : കോംപാക്ട് എസ് യുവിയായ വെന്യുവിന്റെ ക്ലച്ച് പെഡല്‍ ആവശ്യമില്ലാത്ത മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ ഹ്യുണ്ടായ് അവതരിപ്പിച്ചു.
ഇന്റലിജന്‍സ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ഐഎംടി) സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

വെന്യുവിന്റെ സ്‌പോര്‍ട് വകഭേദത്തിലാണ് പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കിയിരിക്കുന്നത്. ഷോറൂം വില 10 മുതല്‍ 11.58 ലക്ഷം വരെ 6 സ്പീഡ് മാനവല്‍ ട്രാന്‍സ്മിഷനാണ്. ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കരുത്തു പകരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ സ്‌പോര്‍ട്ട് വകഭേദവും ഇതോടൊപ്പം അവതരിപ്പിച്ചു.

TAGS: Hyundai Venu |