ജാവ പെരെക്ക് ഇന്ത്യൻ നിരത്തിലേക്ക്

Posted on: July 17, 2020

പൂനെ : ജാവ പെരെക്ക് മോട്ടോർ സൈക്കിൾ ജൂലൈ 20 മുതൽ ഇന്ത്യയിൽ വില്പനയ്ക്ക് എത്തിക്കുമെന്ന് നിർമാതാക്കളായ ക്ലാസിക് ലെജൻഡ്‌സ് അറിയിച്ചു. 2019 നവംബർ 15ന് ഔദ്യോഗികമായി അവതരിപ്പിച്ച ജാവ പെരെക്കിന്റെ ബുക്കിങ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. 1,94,500 രൂപയാണ് ജാവ പെരെക്കിന്റെ ഡൽഹിയിലെ എക്സ്-ഷോറൂം വില.

ഇന്ത്യയിലെ ആദ്യ ഫാക്ടറി കസ്റ്റം 334 സിസി ലിക്യൂഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക്, ഡിഒഎച്ച്സി എൻജിൻ 30.64 പിഎസ് ശക്തിയും 32.74 എൻഎം ടോർക്കും പകരുന്നു. ജാവയുടെ ഇരട്ട എക്സോസ്റ്റും പെരെക്കിനൊപ്പം ചേരുന്നു. ബിഎസ്-6 ചട്ടങ്ങൾക്കനുസരിച്ചുള്ള വാതക പുറന്തള്ളലിനും സഹായിക്കുന്നു. ആറു സ്പീഡ് ട്രാൻസ്മിഷൻ മികച്ച റൈഡിങ് അനുഭവം പകരുന്നു. പൂർണമായും പുനർനിർമിച്ച ചേസിസിൽ പുതിയ സ്വിങ് ആം സ്ഥാപിച്ചിരിക്കുന്നു ഇത് കാർക്കശ്യമായ ടോർഷൻ നൽകുന്നു. ഫ്രെയിമും ബലമുള്ള സ്വിങ് ആമും റോഡിൽ സ്ഥിരത പകരുന്നു. കൈകാര്യം ചെയ്യൽ എളുപ്പമാകുന്നു.

ജാവ പെരെക്ക് ലളിതമായ ഫൈനാൻസിങിലൂടെയും ലഭ്യമാണ്. ആദ്യ മൂന്ന് ഇഎംഐകളിൽ 50 ശതമാനം ഇളവ്, മാസം 6666 രൂപ വരുന്ന പ്രത്യേക ഇഎംഐകൾ, രണ്ടു വർഷത്തേക്ക് 8000 രൂപയും മൂന്ന് വർഷത്തേക്ക് 6000 രൂപയും വരുന്ന ഇഎംഐ പ്ലാനുകൾ, വരുമാന തെളിവുകൾ ഇല്ലാതെ പൂജ്യം ഡൗൺ പേ്മെന്റിൽ 100 ശതമാനം വായ്പ തുടങ്ങിയവ അവയിൽ ചിലതാണ്. 1,94,500 രൂപയാണ് മോട്ടോർസൈക്കിളിന്റെ ഡൽഹിയിലെ എക്സ്-ഷോറൂം വില.

TAGS: Jawa Perak |