സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസ് എത്തി : വില 7.99 ലക്ഷം രൂപ

Posted on: July 16, 2020

കൊച്ചി :  സ്‌കോഡ ഇടത്തരം സെഡാനായ റാപ്പിഡിന്റെ പുതിയ വേരിയന്റ് വിപണിയിലെത്തിച്ചു. റാപ്പിഡ് റൈഡര്‍ പ്ലസ് എന്ന പേരിലുള്ള ഈ പതിപ്പിന് വില 7.99 ലക്ഷം രൂപയാണ്.

ബി.എസ്. 6 മാനദണ്ഡത്തോടെയുള്ള ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്തുപകരുക. ലിറ്ററിന് 18.97 കിലോമീറ്ററാണ് ഇന്ധനക്ഷമത. നിലവിലുള്ളതിനെക്കാള്‍ 23 ശതമാനം കൂടുതല്‍.

ഡ്യൂവല്‍ എയര്‍ ബാഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഫ്‌ളോട്ടിംഗ് കോഡ് സംവിധാനത്തോടെയുള്ള എന്‍ജിന്‍ ഇമ്മൊബി ലൈസര്‍ തുടങ്ങിയവയാണ് റൈഡര്‍ പ്ലസിന്റെ സവിശേഷതകള്‍. 16.51 സെന്റീമിറ്ററിന്റെ കളര്‍ ടച്ച് സ്‌ക്രീന്‍ സെന്‍ട്രല്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമുണ്ട്.