ഹ്യുണ്ടായ് എലാന്‍ട്ര ബി.എസ്.6 എത്തി

Posted on: June 25, 2020

കൊച്ചി : ഹ്യുണ്ടായ് എലാന്‍ട്രയുടെ പുതിയ ബി.എസ്. 6 ഡീസല്‍ മോഡല്‍ അവതരിപ്പിച്ചു. എസ്. എക്‌സ്., എസ്. എക്‌സ് (ഒ) എന്നീ രണ്ടു വേരിയന്റുകളില്‍ ലഭ്യമാണ്. 17.6 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോ റൂം വില.

1.5 ലിറ്റര്‍ യു 2 സി. ആര്‍.ഡി.ഐ. ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ആറ് സ്പീഡ് ടോര്‍ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് രണ്ടു വേരിയന്റുകളിലുമുള്ളത്.

ഹ്യുണ്ടായി ബ്ലൂലിങ്ക്, എയര്‍ ബാഗ്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്. പെട്രോള്‍ വാഹനത്തിന്റെ അതേ ഡിസൈനിംഗില്‍ തന്നെയാണ് ഡീസല്‍ പതിപ്പും.