പോർഷെ ഇന്ത്യ പനാമേര 4 പത്താം വാർഷിക പതിപ്പ് പുറത്തിറക്കി

Posted on: June 20, 2020

മുംബൈ : പോർഷെ ഇന്ത്യ പനാമേര 4 പത്താം വാര്‍ഷിക എഡിഷന്‍ പുറത്തിറക്കി. കൂടുതല്‍ മികച്ച കംഫര്‍ട്ടിനും പെര്‍ഫോമന്‍സിനുമായി വിപുലമായ സ്റ്റാന്‍ഡേര്‍ഡ് എക്വിപ്‌മെന്റുകളാണ്  ഈ പ്രത്യേക മോഡലില്‍ അവതരിപ്പിച്ചിരിക്കുന്നത്.  വാര്‍ഷിക എഡിഷന്‍ മോഡലിനു മാത്രം ലഭ്യമാകുന്ന പ്രത്യേക ഡിസൈന്‍ സവിശേഷതകളും കൊണ്ട് വാഹനത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.

ലോകമെമ്പാടും 250,000 ത്തിലധികം  പനാമേര കാറുകള്‍ കഴിഞ്ഞ ദശാബ്ദത്തിലെ ആരും കൊതിക്കുന്ന മോഡലായി മാറിയിരുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തെ വ്യക്തമാക്കുന്നതാണ് പുതിയ പനാമേര 4 പത്താം വാര്‍ഷിക എഡിഷനും.

ആഡംബര വാഹനങ്ങള്‍ അധികവും ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വിപണിയെ സംബന്ധിച്ചിടത്തോളം, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ പ്രധാന്യം നല്‍കുന്ന വിപണിയില്‍ ലഭ്യമായ ഏക ആഡംബര വാഹനമായി പനാമേര നിലനില്‍ക്കുന്നത് വലിയ അംഗീകാരമാണ്. ഓഫീസിലേക്ക് ഡ്രൈവ് ചെയ്ത് പോകാനും ട്രാക്കിലെ രസം അനുഭവിക്കാനും കഴിയുന്ന യഥാര്‍ഥ സ്‌പോര്‍ട്ട്‌സ് കാറാണിതെന്നും പോര്‍ഷെ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി പറയുന്നു.

സ്റ്റൈലിഷായ സാറ്റിന്‍-ഗ്ലോസ് വൈറ്റ് ഗോള്‍ഡ് മെറ്റാലിക്, 53.34 cm (21′)പനാമേര സ്‌പോര്‍ട്ട് ഡിസൈന്‍ വീലുകള്‍ ഇതൊരു വാര്‍ഷിക മോഡലാണെന്ന് വ്യക്തമാക്കുന്നു. മുന്‍വശ ഡോറുകളിലെ വൈറ്റ് ഗോള്‍ഡ് മെറ്റാലിക് ”പനാമേര10” ലോഗോകള്‍ ഇതു കൂടുതല്‍ ഉറപ്പിക്കുന്നു. ഡോര്‍ എന്‍ട്രി ഗാര്‍ഡുകളില്‍ പതിച്ചിട്ടുള്ള ഇതേ ലോഗോ തന്നെയാണ് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ഫ്രണ്ട് പാസഞ്ചര്‍ ട്രിം പാനലിലും ഈ ലോഗോകള്‍ കാണാം. കറുത്ത നിറത്തിലുള്ള ലെഥറാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പമുള്ള വൈറ്റ് ഗോള്‍ഡ് നിറത്തിലുള്ള അലങ്കാര തുന്നലുകള്‍ ഉള്‍വശത്ത് ഉയര്‍ന്ന നിലവാരമുള്ള ആകര്‍ഷണീയതയുണ്ടാക്കുന്നു.

കാറിന്റെ മുഖമുദ്രയായ ഘടകങ്ങള്‍ക്കു പുറമേ യാത്രാസുഖവും സുരക്ഷയും വര്‍ധിപ്പിക്കുന്ന നിരവധി ഫീച്ചറുകളും പനാമേര 4 പത്താം വാര്‍ഷിക എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഡിഎ എസ് പ്ലസോടു കൂടിയ എ ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍, ലെയ്ന്‍ ചെയ്ഞ്ച് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, പനോരമിക് സണ്‍ റൂഫ്, തലചാരുന്നതിനുള്ള പോര്‍ഷെ ക്രെസ്റ്റോടു കൂടിയ 14-വേ കംഫര്‍ട്ട് സീറ്റുകള്‍, സോഫ്റ്റ്-ക്ലോസ് ഡോറുകള്‍, ഡിജിറ്റല്‍ റേഡിയോ, ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡ് എക്വിപ്‌മെന്റായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മൂന്ന് അറകളുള്ള അഡാപ്ടീവ് എയര്‍ സസ്‌പെന്‍ഷന്‍, പോര്‍ഷെ ആക്ടീവ് സസ്‌പെന്‍ഷന്‍ മാനേജ്‌മെന്റ് (പിഎഎസ്എം), പവര്‍ സ്റ്റിയറിംഗ് പ്ലസ് എന്നിവയും സ്റ്റാന്‍ഡേര്‍ഡായി പനാമേര 4 പത്താം വാര്‍ഷിക എഡിഷന്‍ നല്‍കുന്നുണ്ട്. 330 പിഎസ്  (243 കിലോവാട്ട്) ഉത്പാദിപ്പിക്കുന്ന 2.9 ലിറ്റര്‍ ബൈ ടര്‍ബോ V 6 എന്‍ജിനാണ് ഓള്‍-വീ ഡ്രൈവ് പനാമേര 4 ന് കരുത്തേകുന്നത്. 5.3 സെക്കൻഡിൽ  മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്തുന്ന വാഹനത്തിന്റെ കൂടിയ വേഗത മണിക്കൂറിൽ 262 കിലോമീറ്റർ ആണ് പരമാവധി വേഗം. 16,046,000 (എക്‌സ് ഷോറൂം) രൂപ പ്രാരംഭവിലയില്‍ പനാമേര 4 പത്താം വാര്‍ഷിക എഡിഷന്‍ ഇപ്പോള്‍  ലഭ്യമാണ്.