ഊബർ കെയർ ഫണ്ട് 55,000 ഡ്രൈവർമാർക്ക് ഗ്രാന്റ് നൽകി

Posted on: April 25, 2020

കൊച്ചി: കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാരെ പിന്തുണയ്ക്കാനായി ഊബര്‍ രൂപീകരിച്ച ഊബര്‍ കെയര്‍ ഡ്രൈവര്‍ ഫണ്ടില്‍നിന്നും 55,000 ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കി. 25 കോടി രൂപയുടെ അടിസ്ഥാന തുകയുമായി ആരംഭിച്ച ഫണ്ടിലേക്ക് 25 കോടി രൂപ കൂടി ശേഖരിക്കുന്നതിനുള്ള ഊബറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റൈഡര്‍മാരും ജീവനക്കാരും ചേര്‍ന്ന് 2.15 കോടി രൂപ സംഭാവന ചെയ്തു. എന്‍ജിഒകളും കോര്‍പറേഷനുകളും ചേര്‍ന്ന് 4.28 കോടി രൂപ അധികമായി നല്‍കി. ഇതെല്ലാം ഡ്രൈവര്‍മാരുടെ ഫണ്ടിലേക്ക് നിക്ഷേപിച്ചു. ഡ്രൈവര്‍മാരുടെ അടുത്ത ബാച്ചിന് ഉടനെ ഗ്രാന്റ് വിതരണം ചെയ്യും.

തുറന്ന ഹൃദയത്തോടെ ഡ്രൈവര്‍മാരെ പിന്തുണച്ച റൈഡര്‍മാര്‍ക്കും ഊബര്‍ ജീവനക്കാര്‍ക്കും കോര്‍പറേഷനുകള്‍ക്കും എന്‍ജിഒകള്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും അവരാണ് ഞങ്ങളുടെ ബിസിനസിന്റെ കേന്ദ്രമെന്നും ഊബര്‍ ടീം പല ഡ്രൈവര്‍മാരോട് സംസാരിക്കുകയും അവരുടെ പ്രതിസന്ധിയില്‍ പിന്തുണയുമായെത്തിയവരുടെ വിശാലമനസ്‌കതയില്‍ അവര്‍ അഭിനന്ദിക്കുകയും വരും ദിവസങ്ങളിലെ സംഭാവനകളെ കുറിച്ചും ഊബര്‍ ഡ്രൈവര്‍ കെയര്‍ ഫണ്ട് വിതരണത്തെ കുറിച്ചും അറിയിപ്പുണ്ടാകുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ഗ്രാന്റ് ലഭിച്ച ഡ്രൈവര്‍മാര്‍ ദൗത്യത്തോട് നല്ല രീതിയിലാണ് പ്രതികരിച്ചത്. െൈഡ്രവര്‍മാര്‍ക്ക് സഹായം എത്തിച്ചതില്‍ വിനീതനാണെന്നും എന്റെ ഹൃയത്തില്‍ നിന്നും നന്ദി പറയുന്നുവെന്നുമാണ് അഹമ്മദാബാദില്‍ നിന്നുള്ള ഊബര്‍ ഡ്രൈവര്‍ മുകേഷ് ഭാരതി പറഞ്ഞത്.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഡ്രൈവറും മൂന്നു പെണ്‍കുട്ടികളുടെ അമ്മയുമായ പായല്‍ വെര്‍മയും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്. കഴിഞ്ഞു പോയ ദിവസങ്ങള്‍ (ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍) വളരെ കടുപ്പമേറിയതായിരുന്നെന്നും ഒരു വരുമാനവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും സാമ്പത്തികമായി സഹായിച്ചതിന് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രമുഖ സാമൂഹ്യ സംരംഭങ്ങളായ ഗിവ് ഇന്ത്യ, സംഹിത എന്നിവയുടെ സഹകരണത്തോടെയാണ് ഫണ്ട് സൃഷ്ടിച്ചത്. കുടുംബത്തിന്റെ അത്യാവശ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള തുക ആയിരക്കണക്കിന് വരുന്ന ഡ്രൈവര്‍ സഹകാരികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

ഫണ്ടിലേക്ക് 50 കോടി രൂപ ശേഖരിക്കാനാണ് ഊബര്‍ ലക്ഷ്യമിടുന്നത്. ജീവനക്കാര്‍, റൈഡര്‍മാര്‍, സിഎസ്ആര്‍ ഫണ്ട്, മറ്റ് പൗരന്മാര്‍ തുടങ്ങിയവരില്‍ നിന്നും ക്രൗഡ് ഫണ്ടിങ് പ്രസ്ഥാനമായ മൈലാപ്പിന്റെ സഹകരണത്തോടെയാണ് ഫണ്ട് ശേഖരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് സംഭാവന നല്‍കാം. സംഭാവന നല്‍കുന്നവര്‍ക്ക് ബാധകമായ നികുതി ഇളവുകള്‍ ലഭിക്കുന്നതാണ്.