കാര്‍ കമ്പനികള്‍ വാറന്റി സര്‍വീസ് ദിവസങ്ങള്‍ ദീര്‍ഘിപ്പിച്ചു

Posted on: April 1, 2020

കൊച്ചി : കോവിഡ് വ്യാപനം തടയാനുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ വാഹന കമ്പനികള്‍ സര്‍വീസ്, വാറന്റി ദിവസങ്ങള്‍ ദീര്‍ഘിപ്പിച്ചു.

മാര്‍ച്ച് 15 നും ഏപ്രില്‍ 30 നും ഇടയ്ക്ക് അവസാനിക്കുന്ന സൗജന്യ സര്‍വീസ്, വാറന്റി കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. സര്‍വീസ്, വാറന്റി സേവനങ്ങള്‍ ലഭ്യമാക്കാനാകാത്തവര്‍ക്ക് ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യ 2 മാസം അനുവദിക്കും. ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങള്‍ക്ക് മാര്‍ച്ച് 15-മേയ് 31 കാലത്ത് അവസാനിക്കുന്ന സൗജന്യ സര്‍വീസ്, വാറന്റി സേവനങ്ങള്‍ക്ക് ജൂലൈ 31 വരെ കാലാവധി നീട്ടി. വാറന്റി, സര്‍വീസ് തീയതികളില്‍ ഇളവു നല്‍കുമെന്ന് മഹീന്ദ്ര ആന്‍ജ് മഹിന്ദ്രയും അറിയിച്ചു.
ഇസുസു മോട്ടോഴ്‌സ് ഇന്ത്യമാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ വാറന്റിയും സര്‍വീസും അവസാനിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും മേയ് അവസാനം വരെ നീട്ടി നല്‍കും.