ബി. എസ് -4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 10 ദിവസം കൂടി

Posted on: March 28, 2020

ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തെത്തുടര്‍ന്ന് രാജ്യം 21 ദിവസത്തേക്ക് അടച്ചിട്ടതിനാല്‍ ബി. എസ്-4 വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള അവസാന തീയതി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. മാര്‍ച്ച് 31 നു ശേഷം ബി. എസ് – 4 വാഹനങ്ങള്‍ വില്‍ക്കാനോ രജിസ്റ്റര്‍ ചെയ്യാനോ അനുമതിയുണ്ടായിരുന്നില്ല.

മാര്‍ച്ച് 31 – നു മുന്‍പ് വില്‍പ്പന നടത്തിയ വാഹനങ്ങള്‍ക്ക് അടച്ചിടല്‍ അവസാനിച്ച് പത്ത് ദിവസം കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സമയമനുവദിച്ചു. മാര്‍ച്ച് 31- നു ശേഷം സ്റ്റോക്കുള്ള ബി. എസ്-4 വാഹനങ്ങളുടെ പത്തുശതമാനം വിറ്റഴിക്കാനും അനുമതിനല്‍കി. അതേസമയം ഈ ഇളവ് ഡല്‍ഹിയിലും ദേശീയ തലസ്ഥാനമേഖലയിലും ബാധകമല്ല.

TAGS: BS -4 Vehicles |