ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍

Posted on: February 25, 2020

കൊച്ചി : ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). നിലവില്‍ 2 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 14 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി വൈകാതെ ആരംഭിക്കുമെന്ന് ഐഒസി ചീഫ് ജനറല്‍ മാനേജരും സംസ്ഥാന മേധാവിയുമായ വി. സി. അശോകന്‍ പറഞ്ഞു.

2022 നുള്ളില്‍ സംസ്ഥാനത്തൊട്ടാകെ 200 സിഎന്‍ജി സ്റ്റേഷനുകള്‍ ആരംഭിക്കും. 3 മാസത്തിനുള്ളില്‍ ഇത് 20 ആക്കി ഉയര്‍ത്തും. തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലും ഏറെ വൈകാതെ സിഎന്‍ജി ലഭ്യമാകും.

ജി. ഉല്‍പാദനവും വിതരണവും പെട്രോള്‍, ഡീസല്‍, സിഎന്‍ജി റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ്, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ള കണ്‍സ്യൂമര്‍ പമ്പ് എന്നിവ ഈ കോംപ്ലക്‌സിലുണ്ടാകും.

തടവുകാരെ പുനരധിവസിപ്പിക്കാനായി അവരെ ജോലിക്കാരായി നിയോഗിച്ചു പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍, ചീമേനി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന റീട്ടെയ്ല്‍ ഔട്ടലെറ്റുകള്‍ ഏപ്രിലില്‍ കമ്മിഷന്‍ ചെയ്യും.
2021 മാര്‍ച്ചിനുള്ളില്‍ സംസ്ഥാനത്തെ ഐഒസിയുടെ എല്ലാ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും സൗരോര്‍ജത്തിലേക്കു മാറ്റും.