ഹോണ്ടയുടെ ഫ്ളാഗ്ഷിപ് സ്‌കൂട്ടര്‍ ഫോര്‍സ 300 ഇന്ത്യയില്‍ വിതരണം ആരംഭിച്ചു

Posted on: February 19, 2020

ന്യൂഡല്‍ഹി: ഹോണ്ടയുടെ ബിഗ്വിംഗ് ശ്രേണി വിപുലമാക്കിയും ഇന്ത്യയിലെ പ്രീമിയം മിഡ്-സൈസ് സ്‌കൂട്ടര്‍ വിഭാഗത്തിന് നേതൃത്വം വഹിച്ചും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഫ്ളാഗ്ഷിപ് സ്‌കൂട്ടറായ ഫോര്‍സ 300ന്റെ ആദ്യ ലോട്ട് ഇന്ത്യയില്‍ എത്തിച്ചു. ഫോര്‍സ 300 ഇന്ത്യയിലെ ആദ്യ പ്രീമിയം മിഡ്-സൈസ് സ്‌കൂട്ടറാണ്. സജീവമായ മൊബിലിറ്റിയിലും സ്‌റ്റൈലിലും പ്രകടന മികവിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഹോണ്ടയുടെ വിശ്വാസ്യതയും സാങ്കേതിക നേതൃത്വവും ഇതോടൊപ്പം എത്തിക്കുന്നു.

രസകരമായ മോഡല്‍ ലൈനപ്പില്‍ ഹോണ്ടയ്ക്ക് ആഗോള പാരമ്പര്യമുണ്ടെന്നും ഫോര്‍സ 300ന്റെ അവതരണത്തോടെ സ്‌കൂട്ടര്‍വല്‍ക്കരണത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതില്‍ അഭിമാനമുണ്ടെന്നും മിഡ്-സൈസ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഇത് ഹോണ്ടയെ മുന്നിലെത്തിക്കുമെന്ന് മാത്രമല്ല, ആഡംബരവും റൈഡിംഗ് ആസ്വാദ്യകരവുമാക്കുന്ന ഒരു വിഭാഗം ഉപഭോക്താക്കളിലേക്ക് എത്താന്‍ സാധിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാത്തോ പറഞ്ഞു.

ഗുരുഗ്രാമിലെ ഹോണ്ട ബിഗ്വിംഗില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫോര്‍സ 300ന് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച സ്വീകരണമാണ് (പ്രീ-ബുക്കിങില്‍) ഇത് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ടയെ പ്രേരിപ്പിച്ചതെന്നും നാലു യൂണിറ്റുകളുടെ ആദ്യ ലോട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും പുതിയ യൂറോ 5 വേരിയന്റ് 2021 സാമ്പത്തിക വര്‍ഷം പ്രഖ്യാപിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

TAGS: Honda Forza 300 |