സാങ്കേതികത്തികവുള്ള ട്രക്കുകളും ബസ്സുകളുമായി ഭാരത് ബെന്‍സ്

Posted on: February 5, 2020

കൊച്ചി : അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനത്തിനുമുള്ള ചെലവുകള്‍ കുറക്കാന്‍ സഹായകമാംവിധം സാങ്കേതിക മേന്‍മകളോടുകൂടിയ ഒരുഡസനിലേറെ പുതു തലമുറ ട്രക്കുകളും ബസ്സുകളും ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡിഐസിവി) അവതരിപ്പിച്ചു. ബിഎസ് 6 മാനദണ്‍ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ളതാണ് ഈ പുതിയ വാഹനങ്ങളെല്ലാം തന്നെ. ഇവയുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ടണ്ണേജിന് പകരം വിവിധ ആവശ്യങ്ങള്‍ക്കായുള്ള വിവിധ തരം ട്രക്കുകള്‍ ലഭ്യമാക്കുന്നതിലാണ് കമ്പനി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് മാനേജിങ് ഡയറക്റ്റര്‍ സത്യകം ആര്യ പറഞ്ഞു. പ്രോഫിറ്റ് ടെക്‌നോളജി യോടുകൂടിയ ഈ ട്രക്കുകള്‍ മികച്ച ഇന്ധന ക്ഷമത, സുരക്ഷ, വിശ്വാസ്യത എന്നിവ പ്രദാനം ചെയ്യുന്നു. ചുമക്കുന്ന ഭാരത്തിന്റെ അടിസ്ഥാനത്തി ട്രക്കുകള്‍ ഉ പാദിപ്പിക്കുന്നതിനു പകരം ഓരോ ആവശ്യത്തിനുമുള്ള ഏറ്റവും മികച്ച ട്രക്കുകളാണ് ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്. ഇ-കോമേഴ്‌സടക്കം ഓരോ മേഖലയ്ക്കുമായി പ്രത്യേകം ട്രക്കുകളുണ്ടാകുമെന്ന് ആര്യ വ്യക്തമാക്കി.

ട്രക്കുകളും ബസ്സുകളും യാത്രാവേളയില്‍ എവിടെ എത്തി എന്ന് ട്രാക്ക് ചെയ്യാനുള്ള ട്രക്ക് കണക്റ്റും ബസ്സ് കണക്റ്റും പുതിയ വാഹനങ്ങളിലെ സുപ്രധാന സാങ്കേതിക സൗകര്യങ്ങളാണ്. യാത്രാ ദൂരവും ഇന്ധന ഉപയോഗവും കുറക്കാന്‍ ഇതു വഴി സാധിക്കുന്നു. മുന്‍കൂര്‍ ബുക്കിംഗ്, സ്‌പെയര്‍ പാര്‍ടുകള്‍ക്ക് ഓര്‍ഡര്‍ നല്‍കല്‍ , കോണ്‍ട്രാക്റ്റ് പുതുക്കല്‍ , വാറണ്ടി നീട്ടല്‍, ഇന്‍ഷ്വറന്‍സ് അടക്കല്‍, ഓണ്‍ലൈനായി പണം അടയ്ക്കല്‍ തുടങ്ങിയ അറുപത്തഞ്ചോളം കാര്യങ്ങള്‍ ഓണ്‍ലൈനായി ചെയ്യാന്‍ കൂടി സഹായകമാണ് പ്രോസര്‍വ് എന്ന പേരിലുള്ള ഈ ഡിജിറ്റല്‍ സാങ്കേതികവിദ്യ.

ബമ്പര്‍ സ്‌പോയിലറോടു കൂടിയുള്ള ഫ്രണ്ട് ഗ്രില്‍, കൂടുതല്‍ സൗകര്യപ്രദമായ ക്യാബിനുകള്‍ എന്നിവ പുതിയ ട്രക്കുകളിലെ സവിശേഷതകളാണ്. പുതിയ ഭാരത് ബെന്‍സ് ബസുകളിലെ ഇല്‍ടെക് എന്ന പേരിലുള്ള ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് ആര്‍കിറ്റെക്ചര്‍ എന്തെങ്കിലും തകരാര്‍ സംഭവിക്കുമ്പോള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സഹായകമാണ്. പുതിയ ഭാരത് ബെന്‍സ് ട്രക്കുകളിലും ബസ്സുകളിലും ഒഎം926 എഞ്ചിനും 4ഡി34ഐ യുമാണുള്ളത്. ട്രക്കുകള്‍ക്ക് 6 വര്‍ഷത്തെ വാറണ്ടിയാണ് നല്‍കുന്നത്. ഇത് 8 വര്‍ഷം വരെ നീട്ടാവുന്നതാണ്. സര്‍വീസ് കാലയളവ് 20 ശതമാനം നീട്ടിയതിനാല്‍ മെയിന്റനന്‍സ് ചെലവ് ആറ് ശതമാനം കുറയും.

500 കോടി രൂപ മുടക്കിയാണ് ബിഎസ്6 സൗകര്യങ്ങളൊരുക്കിയത്. ഇതിനായി 80 ശതമാനത്തിലേറെ ഇന്ത്യന്‍ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി