21
Tuesday
May 2024
May 2024
ഇന്ത്യയിലെ ആദ്യ മിനി അര്‍ബര്‍ സ്റ്റോര്‍ കൊച്ചിയില്‍
Posted on: January 30, 2020
കൊച്ചി : ആഡംബര കാര്‍ നിര്‍മാതാക്കളായ ബി. എം. ജബ്ല്യൂവിന്റെ ചെറുകാര്‍ ബ്രാന്‍ജായ മിനിയുടെ ഇന്ത്യയിലെ ആദ്യത്തെ മിനി അര്‍ബര്‍ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉള്ളില്‍ കഫെ ഉണ്ടാകുമെന്നാതാണ് പ്രത്യേകത.
ഇറ്റാലിയന്‍, മെഡിറ്ററേനിയന്‍ ഗോര്‍മേ വിഭവങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുക. വണ്ടിവാങ്ങാന്‍ താത്പര്യമില്ലാത്തവര്ക്കുപോലും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഇതോടൊപ്പം മിനി ലൈഫ് സ്റ്റൈല്‍ കളക്ഷനുകളും ഇവിടെ ലഭ്യമാണ്. ഇ. വി. എം. ഓട്ടോക്രാഫ്റ്റിന്റെ ഉടമസ്ഥതയില്‍ സൗത്ത് കളമശ്ശേരിയിലാണ് അര്‍ബന്‍ സ്റ്റോര്‍ തുറന്നിരിക്കുന്നത്. ചടങ്ങില്‍ ബി. എം. ഡബ്ല്യു. ഗ്രൂപ്പ് ഇന്ത്യ സി. ഇ. ഒ. യും പ്രസിഡന്റുമായ രുദ്രതേജ് സിംഗ്, ഇ. വി. എം., ഓട്ടോക്രാഫ്റ്റ് ഡീലര്‍ പ്രിന്‍സിപ്പല്‍ സാബു ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.
TAGS: Mini Urban Store At Kochi |
News in this Section
Related News