10
Friday
May 2024
May 2024
എം. ജി. മോട്ടോഴ്സ് ഇസഡ്. എസ്. ജനുവരിയില്‍
Posted on: December 6, 2019
മുംബൈ : എം. ജി. മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹമായ ഇസഡ്. എസ്. ജനുവരിയില്‍ ഇന്ത്യന്‍ നിരത്തില്‍ എത്തും. ഒറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍ വരെ വാഹനത്തില്‍ യാത്ര ചെയ്യാം.
എം. ജി. യുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാമ് വാഹനം ഉത്പാദിപ്പിക്കുക. 20-25 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ എത്താന്‍ 8.5 സെക്കന്‍ഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പരമാവധി 143 എച്ച്. പി. പവറും 353 എന്‍. എം. ടോര്‍ക്കുമാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, ്ഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് വാഹനം ലഭ്യമാക്കുക.
TAGS: MG Motors Z. S. |
News in this Section
Related News