ബൈക്ക് ബസാര്‍ ഷോറൂം ആലുവയില്‍

Posted on: November 8, 2019

ആലുവ : ഗുണമേന്മ ഉറപ്പുവരുത്തിയ സെക്കന്‍ഡ് ഹാന്‍ഡ് ഇരുചക്രവാഹനങ്ങള്‍
വിപണനം നടത്തുന്ന കമ്പനിയായ ബൈക്ക് ബസാറിന്റെ, കേരളത്തിലെ ആദ്യ
അംഗീകൃത വില്‍പ്പനശാല ആലുവയില്‍ പ്രവര്‍ത്തനം തുടങ്ങി. വിദഗ്ധരായ
മെക്കാനിക്കുകള്‍ പരിശോധന നടത്തി തകരാര്‍ പരിഹരിച്ച സെക്കന്‍ഡ് ഹാന്‍ഡ് ഇരുചക്രവാഹനങ്ങളാണ് ബൈക്ക് ബസാര്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നത്.

ആറ് മാസത്തെ സൗജന്യ വാറന്റി, കുറഞ്ഞ പ്രതിമാസ തിരിച്ചടവുള്ള വായ്പ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബസാര്‍ നല്‍കുന്നുണ്ട്. ഉപയോഗിച്ച ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും സുതാര്യമായ വിശ്വസ്ത സേവനം നല്‍കുകയാണ് തങ്ങളുടെ ഉദ്യമമെന്ന് ബൈക്ക് ബസാര്‍ സിഇഒ നീരജ് കുമാര്‍ മിശ്ര ഷോറൂം ഉത്ഘാടനവേദിയില്‍ പറഞ്ഞു.

എല്ലാ കമ്പനിയുടെയും ടൂവീലറുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ബൈക്ക് ബസാര്‍ അവസരമൊരുക്കുന്നു. ഉടമസ്ഥാവകാശം മാറ്റുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ ഉടനടി കമ്പനി ചെയ്തുകൊടുക്കും. ആലുവയിലേതു കൂടാതെ കൊല്‍ക്കൊത്ത, രാജമുന്ദ്രി എന്നിവിടങ്ങളിലും ബൈക്ക് ബസാറിന് ഷോറൂമുകളുണ്ട്. സമീപ ഭാവിയില്‍ കൂടുതല്‍ നഗരങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : കുടു പുളിമൂട് ഫോണ്‍ : 99474 20758

TAGS: Bike Bazzar |